ഞങ്ങൾക്ക് ഒരു എഞ്ചിൻ നഷ്ടമായിരിക്കുന്നു, മേയ് ഡേ, മേയ് ഡേ…. ഇന്ന് ഉച്ചയ്ക്ക് 2.30ന് ശേഷം പാകിസ്താനിലെ കറാച്ചിയിൽ ജിന്ന അന്താരാഷ്ട്രവിമാനത്താവളത്തിന് സമീപം ലാൻഡിംഗിന് തൊട്ടുമുമ്പ് തകർന്നുവീണ പാകിസ്താൻ ഇൻ്റർനാഷണൽ എയർലൈൻസ് വിമാനത്തിൻ്റെ പൈലറ്റ് അവസാനമായി പറഞ്ഞതാണിത്. പൈലറ്റ് അവസാനമായി പറഞ്ഞതിൻ്റെ കോക്ക്പിറ്റ് ഓഡിയോ കേൾക്കാം.
വിമാനത്തിന് സാങ്കേതിക തകരാറുള്ളതായി പൈലറ്റ് സജ്ജാദ് ഗുൽ എയർ ട്രാഫിക്ക് കൺട്രോളർ റൂമിനെ അറിയിച്ചിരുന്നു. ലാൻഡ് ചെയ്യാനുള്ള നിർദ്ദേശമാണ് എടിസി നൽകിയത്, രണ്ട് റൺവേകൾ ലാൻഡിംഗിന് സജ്ജമാണെന്ന് കൺട്രോൾ റൂമിൽ നിന്ന് അറിയിച്ചിരുന്നതായും എന്നാൽ പറക്കാനാണ് പൈലറ്റ് തീരുമാനിച്ചത് എന്നുമാണ് പിഐഎ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അർഷാദ് മാലിക്ക് ഡോൺ ന്യൂസിനോട് പറഞ്ഞത്. ലാൻഡ് ചെയ്യാൻ ആവശ്യപ്പെട്ട കാര്യം എടിസി രേഖകളിൽ വ്യക്തമാണ്.

ADVERTISEMENT

വിമാനത്തിൽ 90 യാത്രക്കാരും പൈലറ്റുമാരടക്കം എട്ട് ജീവനക്കാരുമാണ് ഉണ്ടായിരുന്നത് എന്നാണ് റിപ്പോർട്ട്. മരണം സംബന്ധിച്ച് കൃത്യമായ കണക്ക് ഇപ്പോളും പുറത്തുവന്നിട്ടില്ല. വിമാനം തകർന്നുവീണ റസിഡൻഷ്യൽ കോളനിയിൽ മരണമുണ്ടായോ എന്നത് വ്യക്തമല്ല. 25 പേർക്ക് പരിക്കേറ്റതായി പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here