മാസപ്പിറവി കണ്ടില്ല; കേരളത്തിലെ ചെറിയ പെരുന്നാള്‍ ഞായറാഴ്ച

17

തിരുവനന്തപുരം: വ്രതിശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുനാള്‍ ഞായറാഴ്ച ആഘോഷിക്കും. ശവ്വാല്‍ മാസപ്പിറവി ഇന്ന് ദൃശ്യമാകാത്തതിനാല്‍ ചെറിയ പെരുനാള്‍ മറ്റന്നാളെന്ന് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളും വിവിധ ഖാസിമാരും അറിയിച്ചു. അതേസമയം പെരുന്നാള്‍ ഞായറാഴ്ചയാണെങ്കില്‍ സമ്പൂര്‍ണലോക്ഡൗണില്‍ ഇളവ് നല്‍കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.