മണത്തല കെ.എസ്. ഇ. ബിഓഫീസിന് മുന്നി
ൽകോൺഗ്രസ്‌ പ്രവർത്തകരുടെ നിൽപ്പ് സമരം.

58

ചാവക്കാട്: കോവിഡിന്റെ മറവിൽ വൈദ്യുതി ചാർജ് ഇരട്ടിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ചാവക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണത്തല കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ നിൽപ്പ് സമരം നടത്തി.

ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് സി.എ ഗോപപ്രതാപൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ.വി ഷാനവാസ് അധ്യക്ഷത വഹിച്ചു.

കെ.വി യൂസുഫ് അലി, അനീഷ് പാലയൂർ, ഷക്കീർ മുട്ടിൽ, കെ ജംസീന എന്നിവർ സംസാരിച്ചു വർധിപ്പിച്ച വൈദ്യുതി ചാർജ് കുറക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറി.