ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി

ബാങ്ക് വായ്പകളുടെ മൊറട്ടോറിയം നീട്ടി. മൂന്ന് മാസത്തേക്കാണ് മൊറട്ടോറിയം നീട്ടിയത്. ആർബിഐ ഗവർണർ ശക്തികാന്ത് ദാസാണ് ഇക്കാര്യം അറിയിച്ചത്.

മാർച്ച് 27നാണ് ആർബിഐ നേരത്തെ മൊറട്ടോറിയം നീട്ടിയത്. മൂന്ന് മാസമായിരുന്നു മൊറട്ടോറിയം കാലാവധി. കാലാവധി അവസാനിക്കാനിരിക്കെയാണ് ആർബിഐ വീണ്ടും മൊറട്ടോറിയം നീട്ടിയത്. ഓഗസ്റ്റ് 31 വരെ വായ്പാ തിരിച്ചടവിന് ആർബിഐ സമയം നീട്ടി നൽകിയിട്ടുണ്ട്. മൊറട്ടോറിയം കാലത്തെ പലിശ തവണകളായി അടയ്ക്കാമെന്നും ആർബിഐ പറഞ്ഞു.

ആർബിഐയുടെ മറ്റ് പ്രഖ്യാപനങ്ങൾ :

*റിപ്പോ നിരക്ക് 0.40 ശതമാനം കുറച്ചു

*സാമ്പത്തിക വളർച്ച വേഗത്തിലാക്കാൻ നടപടി

*റിവേഴ്‌സ് റിപ്പോ നിരക്കും കുറച്ചു. 3.35 ശതമാനമാണ് പുതിയ നിരക്ക്.

*ഭക്ഷ്യധാന്യ ഉത്പാദനം വർധിച്ചെന്ന് ആർബിഐ പറഞ്ഞു. 3.7 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *