റിയാദ്: പ്രവാസി യുവാവ് താമസസ്ഥലത്ത് കുഴഞ്ഞുവീണുമരിച്ചു . രാവിലെ ഛര്‍ദ്ദിലും ശാരീരിക അസ്വസ്ഥതകളും പ്രകടിപ്പിച്ചിരുന്നതായി സുഹൃത്തുക്കള്‍. സൗദി അറേബ്യയിലാണ് പ്രവാസി മലയാളി കുഴഞ്ഞുവീണ് മരിച്ചത്. ഖസിം പ്രവിശ്യയിലെ ഉനൈസയില്‍ മലപ്പുറം പാലപ്പെട്ടി കുന്നത്തുവളപ്പില്‍ മുഹമ്മദ്, ഫാത്തിമ ദമ്പതികളുടെ മകന് ഇക്ബാല്‍ കോര്‍മത്ത് (38) ആണ് താമസസ്ഥലത്ത് കുഴഞ്ഞുവീണ് മരിച്ചത്. ഉനൈസയിലെ ഫാക്രിയ എന്ന സ്ഥലത്താണ് ഇദ്ദേഹം താമസിച്ചിരുന്നത്. ഇവിടെ തുര്‍ക്കിഷ് ഹോട്ടലില്‍ പാചകക്കാരനായിരുന്നു.