പാകിസ്ഥാൻ വിമാനം തകർന്നു വീണു; വിമാനത്തിലുണ്ടായിരുന്നത് നൂറോളം പേര്‍..

107

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ യാത്രാ വിമാനം തകര്‍ന്നുവീണു. ജീവനക്കാര്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ വിമാനത്തിലുണ്ടായിരുന്നു. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്കു പറന്ന വിമാനമാണ് അപകടത്തില്‍പെട്ടത്. ലഹോറിൽനിന്നു കറാച്ചിയിലേക്കു വരികയായിരുന്ന വിമാനം ജിന്ന രാജ്യാന്തര വിമാനത്താവളത്തിനു സമീപം തകര്‍ന്നുവീഴുകയായിരുന്നു.

എയർബസ് പികെ–303 വിമാനമാണു ലാൻഡിങ്ങിനു തൊട്ടുമുൻപായി ജനവാസ കേന്ദ്രമായ ജിന്ന ഗാർഡൻ പ്രദേശത്തു തകർന്നുവീണത്. ലാ‍ൻഡിങ്ങിന് ഏതാനും മിനിറ്റുകൾക്കു മുൻപായി വിമാനവുമായുള്ള ആശയവിനിമയം വിച്ഛേദിക്കപ്പെട്ടിരുന്നു.

വിമാനാവശിഷ്ടങ്ങളിൽനിന്നും സമീപത്തെ കെട്ടിടങ്ങളിൽനിന്നും കനത്ത പുക ഉയരുന്ന ദൃശ്യങ്ങൾ പാക് മാധ്യമങ്ങൾ സംപ്രേഷണം ചെയ്തു. അപകടത്തിന്‍റെ വ്യാപ്തിയെ കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. വീടുകളും കെട്ടിടങ്ങളും സ്ഥാപനങ്ങളുമുള്ള മേഖലയിലാണ് ദുരന്തമുണ്ടായിരിക്കുന്നത്. പാക് സൈന്യവും ദ്രുതകർമസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടരുകയാണ്. അപകടത്തെ തുടർന്ന് കറാച്ചിയിലെ പ്രധാന ആശുപത്രികൾക്ക് ചികിത്സാ സജ്ജീകരണങ്ങളൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്