ന്യുഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ തീപിടിത്തം, ഡല്‍ഹി കീര്‍ത്തി നഗറിലെ ചുന ഭട്ടി ചേരി പ്രദേശത്താണ് വന്‍ തീപിടുത്തം ഉണ്ടായത്. ഇന്നലെ രാത്രി 11:15 ന് ശേഷമായിരുന്നു തീപിടുത്തം. അഗ്നിശമന സേനയുടെ 45 ഓളം ഫയര്‍ ടെന്‍ഡറുകള്‍ സംഭവസ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവത്തില്‍ ആളപായമൊന്നും ഇല്ലെന്നും തീ നിയന്ത്രണവിധേയമാണെന്നും ഡല്‍ഹി ഫയര്‍ സര്‍വീസ് ചീഫ് ഫയര്‍ ഓഫീസര്‍ രാജേഷ് പന്‍വര്‍ അറിയിച്ചു. തീപിടിത്തത്തില്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ടില്ല