ചാവക്കാട്: കോവിഡ് ബാധിച്ച് മരിച്ച കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ പോക്കാക്കില്ലത്ത് വീട്ടിൽ മുഹമ്മദിന്റെ ഭാര്യ ഖദീജക്കുട്ടിയുടെ (73) മൃതദേഹം ഇന്ന് പുലർച്ചെ ഖബറടക്കി. രാവിലെ 7.05 ന് കടപ്പുറം അടിതിരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ആരംഭിച്ച കബറടക്ക ചടങ്ങിന് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ ടി.ആർ ഇബ്രാഹിം, പി.കെ അലി, പി.എ അൻവർ, കബീർ മുനക്കക്കടവ് എന്നിവരാണ് നേതൃത്വം നൽകിയത്. ആരോഗ്യ വകുപ്പിൻ്റെ പ്രോട്ടോക്കാൾ പ്രകാരമായിരുന്നു കബറടക്ക ചടങ്ങ്. പത്ത് അടി താഴ്ചയിലായിരുന്നു ഖബർ തയ്യാറാക്കിയിരുന്നത്. പഞ്ചായത്ത് പ്രസിഡന്റ് പി വി ഉമ്മർ കുഞ്ഞി, പഞ്ചായത്ത് മെമ്പർമാരായ പി.എം മുജീബ്, വി.എം മനാഫ്, വിഖായ സംസ്ഥാന കമ്മിറ്റി അംഗം ഷുഐബ് കടപ്പുറം, ഹെൽത്ത് ഇൻസ്പെക്ടർ ഇ രാജേന്ദ്രൻ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ എൻ.ബി സനൽ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here