കേന്ദ്രഗവർമെൻ്റെറിൻ്റെ തെറ്റായ സാമ്പത്തിക, തൊഴിൽ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ തൈക്കാട് മേഖല കമ്മിറ്റിയുടെ നിൽപ്പ് സമരം.

ഗുരുവായൂർ: മെയ് 22ന് സംയുക്ത ട്രേഡ് യൂണിയൻ തൈക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ കേന്ദ്രഗവർമെൻ്റെറിൻ്റെ തെറ്റായ സാമ്പത്തിക നയങ്ങൾ, തൊഴിൽ നിയമ ഭേദഗതികൾ തുടങ്ങിയ തൊഴിലാളി ദ്രോഹ നടപടികൾക്കെതിരെ തൈക്കാട് പോസ്റ്റാഫീസിന് മുന്നിൽ നിൽപ്പ് സമരം സംഘടിപ്പിച്ചു. സിപിഐ മണലൂർ മണ്ഡലം അസി: സെക്രടറി പി.എസ്സ്.ജയൻ അദ്ധ്യക്ഷനായ യോഗത്തിൽ സിപിഎം മണലൂർ ഏരിയ കമ്മിറ്റിയംഗം സി.കെ.സദാനന്ദൻ ഉത്ഘാടനം ചെയ്തു. സിഐടിയു നേതാവ് കെ.എസ്.പുഷ്പാകരൻ സ്വാഗതവും സിപിഐ തൈക്കാട് ലോക്കൽ കമ്മിറ്റി അസി:സെക്രടറി ടി.കെ.ഗുരു നന്ദിയും പറഞ്ഞു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *