കറാച്ചി വിമാനാപകടം; അദ്ഭുതകരമായി രക്ഷപ്പെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ

115

കറാച്ചി: കറാച്ചി വിമാനാപകടത്തില്‍ അദ്ഭുതകരമായി രക്ഷപ്പെട്ട് ബാങ്ക് ഓഫ് പഞ്ചാബ് സിഇഒ സഫര്‍ മസൂദ്. നിസാരപരിക്കുകളോടെ അദ്ഭുതകരമായാണ് സഫര്‍ മസൂദ് രക്ഷപ്പെട്ടത്. ഇദ്ദേഹത്തിന് ഇടുപ്പിലും തോള്‍ അസ്ഥിക്കുമാണ് പരിക്കേറ്റത്.അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

അപകടത്തില്‍ 37 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മസൂദ് ഉള്‍പ്പെടെ 91 യാത്രക്കാരും എട്ട് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. മരിച്ചവര്‍ മുഴുവൻ വിമാനത്തിലുള്ളവര്‍ ആയിരുന്നോ അതോ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരും മരണപ്പെട്ടിട്ടുണ്ടോയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല. ലാഹോറില്‍ നിന്ന് കറാച്ചിയിലേക്ക് വരികയായിരുന്ന പാകിസ്താന്റെ ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനമാണ് തകര്‍ന്നത്. പാകിസ്താന്‍ വിമാനം കറാച്ചിയില്‍ ലാന്‍ഡ് ചെയ്യുന്നതിന് മുമ്പാണ് തകര്‍ന്നു വീണത്.