ഗുരുവായൂർ: ലോക്ഡൗൺമൂലം ഭക്തർക്ക് ഗുരുവായൂരപ്പദർശനം ലഭിയ്ക്കാതെ വൈശാഖ പുണ്യമാസം കടന്നുപോകുന്നു. വെള്ളിയാഴ്ചയാണ് വൈശാഖമാസ സമാപനം. ക്ഷേത്രത്തിൽ ഏറ്റവും കൂടുതൽ ഭക്തജനത്തിരക്ക് അനുഭവപ്പെടേണ്ട കാലമായിരുന്നു മാധവമാസമെന്നുകൂടി അറിയപ്പെടുന്ന വൈശാഖം.

കഴിഞ്ഞ മാസം 24 ന് ആരംഭിച്ച വൈശാഖ പുണ്യമാസക്കാലം ഇന്ന് സമാപിയ്ക്കുകയാണ്. ഇക്കാലയളവിൽ ഗുരുവായൂരപ്പന്റെ ദർശനം ലഭിച്ചാൽ ഒരു വർഷത്തെ പുണ്യം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തർക്ക് . ഈ കാലം മുഴുവൻ നഷ്ടപ്പെട്ട് പുറത്ത് നിന്നെങ്കിലും തൊഴുവാൻ പോലും കഴിയാത്ത കടുത്ത വേദനയിലും, ദുഃഖത്തിലുമാണ് വിശ്വാസികൾ.

ഗുരുവായൂരപ്പ ഭക്തരും, പൊതു സമൂഹവും ഒന്ന് പോലെ ആവശ്യപ്പെട്ടിട്ടും ഭക്തർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ഭഗവാൻന്റെ മുമ്പിൽ ദീപസ്തംഭ പരിസരത്ത് നിന്നുപോലും തൊഴുന്നതിന് അവസരം ലഭിക്കാതെ ഇക്കൊല്ലത്തെ വൈശാഖ പുണ്യമാസം സമാപിച്ചു . ഈ മഹാമാരിയിൽ നിന്നും മുക്തി നേടി ദർശനസൗഭാഗ്യം എത്രയും വേഗം അനുവദിച്ചു കിട്ടുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുകയാണ് ഭക്തജനങ്ങൾ. ഗുരുവായൂരപ്പന്റെ കടാക്ഷത്താൽ ആ സുദിനം എത്രയും വേഗം പ്രതീക്ഷിക്കാം….🙏🙏🙏

LEAVE A REPLY

Please enter your comment!
Please enter your name here