ലക്‌നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധ ഭീഷണി. ബോംബെറിഞ്ഞ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഉത്തര്‍പ്രദേശ് പോലീസിന്റെ സോഷ്യല്‍ മീഡിയ സെല്ലിലേക്കാണ് സന്ദേശം എത്തിയത്. വ്യാഴാഴ്ച അര്‍ധരാത്രി 12 മണിക്ക് 7570000100 എന്ന വാട്‌സ്‌ആപ്പ് നമ്പറിലേക്കാണ് സന്ദേശം അയച്ചത്.

ഐപിസി സെക്ഷന്‍ 505(1)(ബി), സെക്ഷന്‍ 506, സെക്ഷന്‍ 507 എന്നിവ പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള അന്വേഷണം നടക്കുകയാണ്. ഈ മാസം ആദ്യവും യോഗി ആദിത്യനാഥിന് നേരെ വധഭീഷണി വന്നിരുന്നു. ബീഹാര്‍ കോണ്‍സ്റ്റബിള്‍ തന്‍വീര്‍ ഖാനാണ് വധ ഭീഷണി മുഴക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here