തിരുവനന്തപുരം: അരുവിക്കര ഡാം ഭാഗികമായി തുറന്നു. ഡാമിന്റെ അഞ്ച് ഷട്ടറുകളാണ് തുറന്നത്. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കരമനയാറ്റില്‍ ജലനിരപ്പ് ഉയരുന്നതിനാല്‍ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.അതേസമയം, തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മലയോര പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍ മുങ്ങി. കുറ്റിച്ചല്‍, കോട്ടൂര്‍ പ്രദേശത്തെ റോഡുകളില്‍ വെള്ളം കയറി.

ADVERTISEMENT

അടുത്ത 3 മണിക്കൂറിനിടയില്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ മഴയ്ക്ക് സാധ്യത ഉണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് ന ല്‍കി. ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും സാധ്യതയുണ്ട്.

COMMENT ON NEWS

Please enter your comment!
Please enter your name here