കൊല്‍ക്കത്ത: അംപന്‍ ചുഴലിക്കാറ്റ് കനത്ത നാശനഷ്ടം വിതച്ച പശ്ചിമ ബംഗാളില്‍ വ്യോമനിരീക്ഷണത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തി. വെള്ളിയാഴ്ച രാവിലെ കൊല്‍ക്കത്ത വിമാനത്താവളത്തില്‍ എത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി മമത ബാനര്‍ജിയും സംഘവും സ്വീകരിച്ചു. ബംഗാളില്‍നിന്ന് അദ്ദേഹം ഒഡീഷയിലേക്ക് പോകും.
ഇരുസംസ്ഥാനങ്ങളിലും പ്രധാനമന്ത്രി ആകാശ വീക്ഷണം നടത്തും. ദുരിതാശ്വാസ, പുനരധിവാസ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സംസ്ഥാനതല അവലോകന യോഗങ്ങളില്‍ പങ്കെടുക്കുകയും ചെയ്യും. മുഖ്യമന്ത്രിമാരായ മമത ബാനര്‍ജിയും നവീന്‍ പട്നായിക്കും അതാത് സംസ്ഥാനങ്ങളില്‍ വ്യോമനിരീക്ഷണത്തില്‍ അദ്ദേഹത്തോടൊപ്പം പങ്കുചേരും.