ചാവക്കാട് : കൊവിഡ് ബാധിച്ച് ചാവക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 73കാരി മരിച്ചു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശി കദീജക്കുട്ടിയാണ് മരിച്ചത്. ഇന്നലെയാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇവര്‍ക്ക് പ്രമേഹവും രക്തസമ്മര്‍ദ്ദവും ശ്വാസതടസവും ഉണ്ടായിരുന്നു. ഇന്ന് പുലര്‍ച്ചെയാണ് ഇവരുടെ മരണം സംഭവിച്ചത്. പിന്നീട് സ്രവപരിശോധനം ലഭിച്ചപ്പോഴാണ് ഇവര്‍ക്ക് കൊവിഡ് ബാധിച്ചിരുന്നതായി വ്യക്തമായത്.

മുംബൈയില്‍ നിന്ന് കഴിഞ്ഞ തിങ്കളാഴ്ച ഇവര്‍ റോഡ്മാര്‍ഗം കേരളത്തിലെത്തുകയായിരുന്നു. മുംബൈയില്‍ മകളുടെ വീട്ടില്‍ നിന്നാണ് ഇവര്‍ കേരളത്തിലേക്കെത്തിയത്. പെരിന്തല്‍മണ്ണയില്‍ എത്തിയപ്പോള്‍ അവശത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആംബുലന്‍സില്‍ ചാവക്കാട്ടെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. മകനും ആംബുലന്‍സ് ഡ്രൈവറും നിരീക്ഷണത്തിലാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി.

LEAVE A REPLY

Please enter your comment!
Please enter your name here