ഇന്ന് മുൻ പ്രധാനമന്ത്രി രാജീവ്ഗാന്ധിയുടെ 28-ആമത് രക്തസാക്ഷിത്വ ദിനം. 1991 മെയ് 21 ന് ശ്രീ പെരുമ്പത്തൂരിൽ വെച്ചാണ് രാജീവ്ഗാന്ധി കൊല്ലപ്പെട്ടത്. ഇന്ത്യയെ പുതുയുഗത്തിലേക്ക് നയിച്ച ഭരണാധികാരിയായിരുന്നു അദ്ദേഹം.

ADVERTISEMENT

ഇന്ത്യൻ രാഷ്ട്രീയ ചരിത്രത്തിൽ രാജീവ് ഗാന്ധിയുടെ ജീവിതം സാമ്യമില്ലാത്തതാണ്. അപ്രതീക്ഷിതവും ദുരന്തപൂർണവുമായ സാഹചര്യങ്ങളിൽ രാഷ്ട്രീയത്തിൽ എത്തപ്പെടുകയും വളരെച്ചുരുങ്ങിയ കാലം കൊണ്ടുതന്നെ രാജ്യത്തിന് ഒട്ടേറെ സംഭാവനകൾ നൽകി കാലയവനികയ്ക്കുള്ളിൽ മറയുകയും ചെയ്ത അപൂർവവ്യക്തിത്വം.

ഇന്ത്യയിലെ എന്നല്ല ലോകചരിത്രത്തിലെ തന്നെ രാഷ്ട്രീയ വ്യക്തി ജീവിതങ്ങളോടൊപ്പം താരതമ്യം ചെയ്യപ്പെടാന്‍ മാത്രം ദീർഘമായിരുന്നില്ല അദ്ദേഹത്തിന്‍റെ ഭരണകാലം എങ്കിലും അത് ഇന്ത്യയുടെ രാഷ്ട്രീയ-സാമൂഹിക-സാമ്പത്തിക മേഖലകളിൽ സമഗ്രമായ മാറ്റങ്ങളുടെ കാലമായിരുന്നു. ഇന്ന് കാണുന്ന നവ ഇന്ത്യയുടെ തുടക്കംകുറിച്ചത് ഇതേ മനുഷ്യനായിരുന്നു.

COMMENT ON NEWS

Please enter your comment!
Please enter your name here