രാജീവ്‌ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും.

21

ഗുരുവായൂർ: രാജീവ്‌ ഗാന്ധിയുടെ രക്ത സാക്ഷിത്വ ദിനത്തിൽ യൂത്ത് കോൺഗ്രസ് ഗുരുവായൂർ നിയോജ കമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ പടിഞ്ഞാറെ നടയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് രാജീവ്ജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും, അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ ജന.സെക്രട്ടറി എച്ച്.എം നൗഫൽ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ.ജി.കൃഷ്ണൻ അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറിമാരായ കെ.ബി സുബീഷ്, പി.കെ ഷനാജ് എന്നിവർ സംബന്ധിച്ചു.