ഗുരുവായൂർ നഗരസഭയിലെ വാർഡുകളിൽ കോൺഗ്രസ്സ് കമ്മിറ്റി രാജീവ്ഗാന്ധി രക്തസാക്ഷിത്വ ദിനം ആചരിച്ചു..

ഗുരുവായൂർ: മൂൻ ഇന്ത്യൻ പ്രധാനമന്ത്രിയും .ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പ്രസിഡണ്ടുമായിരുന്ന രാജീവ് ഗാന്ധിയുടെ ഇരുപത്തിയൊമ്പതാം ചരമവാർഷിക ദിനത്തിൽ ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാ ജ്ഞലിയും സദ്ഭാവനാദിന പ്രതിജ്ഞയും നടത്തി തിരുവെങ്കിടം സെന്ററിൽ ഒരുക്കിയ വേദിയിൽ വാർഡ് പ്രസിഡണ്ട് ജോയ് തോമാസ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് ഉൽഘാടനം ചെയ്തു. പ്രത്യേകം അലങ്കരിച്ച രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽപുഷ് പാർച്ചന നടത്തിയാണ് സ്മരണാഞ്ജലിയക്ക് തുടക്കം കുറിച്ചത്.തുടർന്ന് സദ്ഭാവനാ ദിന പ്രതിജ്ഞയെടുത്തു. ഒ.കെ.ആർ.മണികണ്ഠൻ, ശശി വാറനാട്ട്, ശ്രീദേവി ബാലൻ, മേഴ്സി ജോയ്, ശിവൻ പാലിയത്ത്, സ്റ്റീഫൻ ജോസ്.കെ.പി.എ.റഷീദ് എന്നിവർ അനുസ്മരണ പ്രസംഗങ്ങൾ നടത്തി

ഗുരുവായൂരിൽ പതിനഞ്ചോളം സെൻററുകളിൽ നടന്ന അനുസ്മരണ വേദികളിൽ കെ.പി.ഉദയൻ ,ബാലകൃഷ്ണൻ മടപ്പാട്ടിൽ, ഷൈലജ ദേവൻ, സുഷാ ബാബു.സി.അനിൽകുമാർ വി.കെ.സുജിത്ത്.വി.കെ.ജയരാജ്..നിഖിൽ.ജി.കഷ്ണൻ, സി.എസ് സൂരജ്.പി.കെ.ജോർജ്, ഷൈൻ മനയിൽ, ശശി വല്ലാശ്ശേരി, രാമൻ പല്ലത്ത്, കെ.അരവിന്ദൻ.ബിന്ദു നാരായണൻ, എ.കെ.ഷൈയിമിൽ, ഒ.പി.ജോൺസൺ, സി.മുരളീധരൻ എസ്.കെ.സന്തോഷ്.എ.പി.മുഹമ്മദുണ്ണി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.യൂത്ത് കോൺഗ്രസ്സും രാജീവ് സ്മരണ പുതുക്കി.

വാർഡുകൾ ക്രമാടിസ്ഥാനത്തിൽ താഴെ കൊടുക്കുന്നു…..

വാർഡ് 12, 19

രാജീവ് ഗാന്ധി അനുസ്മരണ ചടങ്ങിൽ വാർഡ് 12, 19 രാജീവ് ഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണം ഡി.സി.സി. നിർവാഹക സമിതി അംഗം എ.പി.മുഹമ്മദുണ്ണി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡന്റ് കോങ്ങാട്ടിൽ വിശ്വനാഥമേനോൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ എ.എം. ജവഹർ, കോങ്ങാട്ടിൽ അരവിന്ദാക്ഷമേനോൻ, അഷറഫ് കൊളാടി, രാജേഷ് ബാബു, പ്രേംകുമാർ മണ്ണൂങ്ങൽ എന്നിവർ സംബന്ധിച്ചു.

വാർഡ് 13

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ 13-)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.വാർഡ് കൗൺസിലർ സുഷ ബാബു, 13-)0 വാർഡ് പ്രസിഡന്റ്‌ പ്രേംകുമാർ മണ്ണുങ്ങൾ, ശശി വല്ലശ്ശേരി, സി.എസ്. സൂരജ്,സലിൽ കുമാർ പ്രമീള ശിവശങ്കരൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

വാർഡ് 14

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ വാർഡ് 14 കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി. വാർഡ് പ്രസിഡന്റ്‌ പ്രമീള ശിവശങ്കരൻ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് നിഖിൽ ജി കൃഷ്ണൻ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ഷൈൻ മനയിൽ, പ്രവാസി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജയരാജ് മേനോൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വാർഡ് 15

15 – ) oവാർഡ് കോൺഗ്രസ്സ് കമ്മറ്റിയുടെ പുഷ്പാർച്ചന

വാർഡ് 16

വാർഡ് 16 ന്റെ ചടങ്ങ് ശ്രീ കണ്ണൻ അയ്യപ്പത്ത്, രഞ്ജു, വിപിൻ, കൃഷ്ണൻകുട്ടി , വിനോദ് എന്നിവർ നേതൃത്വം നൽകി.

വാർഡ് 17

രാജീവ് ഗാന്ധി അനുസ്മരണചടങ്ങ് വാർഡ് 17 ശ്രീ: കെ പി ഉദയൻ ഉദ്ഘാടനം ചെയ്തു ശ്രീ ബാലകൃഷ്ണയ്യർ അധ്യക്ഷത വഹിച്ചു. ശങ്കർ ജി , ജോണി എന്നിവർ നേതൃത്വം നൽകി.

വാർഡ് 22

വാർഡ് 22 – രാജീവ് ഗാന്ധി അനുസ്മരണം

വാർഡ് 23

രാജീവ് ഗാന്ധി അനുസ്മരണം 23 ) oവാർഡ്

വാർഡ് 25

25-)o വാർഡ് കോൺഗ്രസ് കമ്മറ്റിയുടെ നേത്യത്വത്തിൽ രാജീവ് ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ പുഷ്പാർച്ചനയും സ്മരണാഞ്ജലിയും നടന്നു. വാർഡ് പ്രസിഡന്റ് ഷാഫീറലി മുഹമ്മദ്, മണ്ഡലം സെക്രട്ടറി മുരളി ,യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം സെക്രട്ടറി P.k ഷനാജ് എൽ. സുജിത് എന്നിവർ നേതൃത്വം നൽകി.

വാർഡ് 27

രാജീവ്‌ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ 27 -)0 വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുഷ്പാർച്ചനയും അനുസ്മരണ പ്രഭാഷണവും നടത്തി.വാർഡ് പ്രസിഡന്റ്‌ ഉണ്ണിമോൻ കൈപ്പട, vk സുജിത്, വിഷ്ണു തിരുവെങ്കിടo , മനീഷ് നീലിമന എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

വാർഡ് 28

രാജീവ്ഗാന്ധി അനുസ്മരണചടങ്ങ് വാർഡ് 28 മണ്ഡലം സെക്രട്ടറി ശ്രീമതി ബിന്ദു നാരായണൻ ഉദ്ഘാടനം ചെയ്തു.ശ്രീമതി ഷൈലജ ദേവൻ അധ്യക്ഷത വഹിച്ചു.പ്രമോദ്, വിഷ്ണു ., കെ പി മനോജ് എന്നിവർ നേതൃത്വം നൽകി.

വാർഡ് 29

ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി രാജീവ് ഗാന്ധി സ്മരണാജ്ജലി -ഉൽഘാടനം -തിരുവെങ്കിടം – 29- വാർഡു് -ബാലൻ വാറനാട്ട്, ഒ.കെ.ആർ.മണികണ്ഠൻ, ശ്രീദേവി ബാലൻ, ശശി വാറനാട്ട്, ശിവൻ പാലിയത്ത്, മേഴ്സി ജോയ്, സ്റ്റീഫൻ ജോസ്, കെ.പി.എ.റഷീദ്, ജോയ് തോമസ് എന്നിവർ നേതൃത്വം നൽകി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *