ബാലസോര്‍: കേരളത്തില്‍ നിന്ന് അതിഥി തൊഴിലാളികളുമായി പശ്ചിമ ബംഗാളിലേക്ക് പോയ ബസ് അപകടത്തിൽപ്പെട്ട് 40 പേര്‍ക്ക് പരിക്കേറ്റു. ഒഡീഷയില്‍ ദേശീയ പാത 60-ലെ ക്ഷമനാഥ് ടോള്‍ ഗേറ്റിന് സമീപത്തുവെച്ചാണ് അപകടമുണ്ടായത്. പശ്ചിമ ബംഗാളിലെ ബാര്‍ധര്‍മാന്‍ ജില്ലയിലേക്ക് മുപ്പതും ബിര്‍ഭും ജില്ലയിലേക്ക് 10 ഉം പേരാണ് ബസില്‍ കേരളത്തില്‍നിന്ന് യാത്ര ആരംഭിച്ചത്.

ആളുകളുടേയും പരിക്ക് സാരമുള്ളതല്ല. നാല് പേരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡ്രൈവര്‍ക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നും ഇവരെ മറ്റൊരു ബസില്‍ ലക്ഷ്യസ്ഥാനത്തേക്ക് അയക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നുണ്ടെന്ന് ഒഡീഷ പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here