ഗുരുവായൂർ: സംസ്ഥാന സർക്കാരിൻ്റെ മദ്യഷോപ്പുകൾ തുറക്കാനുള്ള തീരുമാനത്തിനെതിരിൽ, രാജീവ് ഗാന്ധിയുടെ മുപ്പതാം രക്തസാക്ഷിത്വ ദിനത്തിൽ കോൺഗ്രസ്സ്പോഷക സംഘടനയായ ഗാന്ധി ദർശൻ സമിതി തൃശൂർ ജില്ലാ കമ്മിറ്റി ഗുരുവായൂർ ഗാന്ധി സ്മൃതി മണ്ഡപപരിസരത്ത് പ്രതിഷേധനിൽപ്പു സമരം നടത്തി.ഡി.സി.സി.ജനറൽ സെക്രട്ടറി വി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.മദ്യാസക്തി ഒരു രോഗമാണെന്നിരിക്കെ, ധൂർത്തു മൂലം കാലിയായഖജനാവ് നിറക്കാൻ സംസ്ഥാന സർക്കാർ മദ്യ മൊഴുക്കാൻ കാട്ടുന്ന വ്യഗ്രത ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും കേരളമൊട്ടാകെ ഇതിനെതിരിൽ ബഹുജന പ്രക്ഷോഭത്തിന് ഗാന്ധിദർശൻ സമിതി നേതൃത്വം നൽകുമെന്ന് ജില്ലാ പ്രസിഡണ്ട് ബദറുദ്ദീൻ ഗുരുവായൂർ
പറഞ്ഞു.
കുടിയാന്മാരുടെ പാർട്ടിയിൽ നിന്ന് കുടിയന്മാരുടെ പാർട്ടിയായി അധഃപതിച്ച മാർക്സിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്ന ഗവണ്മെൻ്റിൽ നിന്ന് മറ്റൊന്നും പ്രതീക്ഷിക്കാവതല്ലെന്ന് ഉദ്ഘാടകൻ വി.വേണുഗോപാൽ അഭിപ്രായപ്പെട്ടു. ആരാധനാലയങ്ങളുടെ സമീപത്ത് മദ്യാലയങ്ങൾ തുറക്കുന്നതിന്നുള്ള സുപ്രീം കോടതി മാനദണ്ഡത്തെ കാറ്റിൽ പറത്തിയാണ് ഗുരു വായൂരിൽമ മദ്യാലയം പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് ബാലൻ വാറണാട്ട്, ഡി.കെ.ടി.എഫ് ജില്ലാ വൈസ് പ്രസിഡണ്ട് കെ.പി.എ.റഷീദ്, ഗാന്ധിദർശൻ സമിതി നിയോജക മണ്ഡലം പ്രസിഡണ്ട് സ്റ്റീഫൻ ജോസ് തുടങ്ങിയവർ സംസാരിച്ചു.