ഗുരുവായൂർ: ഗുരുവായൂരപ്പ ഭക്തരും, പൊതു സമൂഹവും ഒന്ന് പോലെ ആവശ്യപ്പെടുന്ന, ആഗ്രഹിയ്ക്കുന്ന ഭക്തർക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ നിയന്ത്രണങ്ങളോടെ ഭഗവാനു് മുമ്പിൽ ദീപസ്തംഭ പരിസരത്ത് തൊഴുന്നതിനും, പങ്കെടുക്കുന്നവരെ പരിമിതപ്പെടുത്തി കല്യാണമണ്ഡപത്തിൽ വിവാഹം നടത്തുന്നതിനും അനുമതി നൽക്കണമെന്നു് പാനയോഗം ഗുരുവായൂർ ആവശ്യപ്പെട്ടു. നിരവധി ഇളവുകൾ ദിനംപ്രതി പ്രഖ്യാപിയ്ക്കുമ്പോൾ ഇക്കാര്യങ്ങളിൽ അധികാരികൾ വ്യക്തതയില്ലാതെ ചാഞ്ചാട്ടം അവസാനിപ്പിച്ച് തികഞ്ഞവ്യക്തതയോടെ നിർദേശിയ്ക്കപ്പെടുന്ന നിയന്ത്രണ നിബന്ധനകൾ ക്ക് അനുസൃതമായി എ വരും സ്വാഗതം ചെയ്യുന്ന തൊഴുവാനും വിവാഹങ്ങൾ നടത്തുവാനും ഇളവുകളിൽപ്പെടുത്തി അനുവാദം നൽക്കണമെന്ന് പാനയോഗം ആവശ്യപ്പെട്ടു.ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യം ചൂണ്ടികാട്ടി നിവേദനം നൽക്കുവാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ മാസം 24 ന് ആരംഭിച്ചു വൈശാഖ പുണ്യമാസക്കാലം നാളെ സമാപിയ്ക്കുകയാണ്. ഇക്കാലയളവിൽ ഗുരുവായൂരപ്പന്റെ ദർശനം ലഭിച്ചാൽ ഒരു വർഷത്തെ പുണ്യം ലഭിക്കുമെന്ന വിശ്വാസമാണ് ഭക്തർക്ക് .: ഈ കാലം മുഴുവൻ നഷ്ടപ്പെട്ട ഒന്ന് പുറത്ത് നിന്ന് തൊഴുവാൻ പോലും കഴിയാത്ത കടുത്ത വേദനയിലുo, ദുഃഖത്തിലുമാണ് വിശ്വാസികൾ. വ്യാപാരികളും. ഗുരുവായൂർ നിവാസികളും ഭക്തരും ഉൾപ്പടെയുള്ള എവരുടെയും വേദനയും, വിഷമങ്ങളും മാറ്റി എല്ലാ അവ്യക്തതകളും മാറ്റി എത്രയും വേഗം ഇവ അനുവദിച്ച് യാഥാർത്ഥ്യമാക്കണമെന്നും പാനയോഗം ആവശ്യപ്പെട്ടു.പ്രസിഡണ്ട് ശശി വാറണാട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഗുരുവായൂർ ജയപ്രകാശ്, പ്രീതാ മോഹൻ ബ്രന്മകുളം,, ബാലൻ വാറനാട്ട്, ഉണ്ണികൃഷ്ണൻ ഇടവന.മാധവൻ പൈക്കാട്ട്, ഷൺമുഖൻ തെച്ചിയിൽ.എ.ദേവീദാസൻ.,മുരളി അകമ്പടി, പ്രഭാകരൻ മൂത്തേടത്ത് എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here