തിരുവനന്തപുരം: 104 യാത്രക്കാരുമായി റഷ്യയിൽ നിന്നുള്ള റോയൽ ഫ്‌ളൈറ്റ് എയർലൈൻസിന്റെ വിമാനം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. മോസ്‌കോയിൽ നിന്ന് പുറപ്പെട്ട വിമാനം രാത്രി 9 മണിയോടെയാണ് ലാന്റ് ചെയ്തത്. ഇതാദ്യമായാണ് ഈ റഷ്യൻ വിമാനം കേരളത്തിലെത്തുന്നത്.

റഷ്യയിലെ ഷെറമത്യെവോ അലക്‌സാണ്ടർ എസ് പുഷ്‌കിൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ഇന്നുച്ചക്ക് 12 മണിയോടു കൂടെയാണ് ബോയിംഗ് 757 വിമാനം പുറപ്പെട്ടത്. റഷ്യയിലുള്ള മലയാളികൾ അടക്കമുള്ളവരാണ് വിമാനത്തിൽ എത്തിയത് എന്നാണ് വിവരം. കേരളത്തിൽ നിന്നടക്കമുള്ള റഷ്യക്കാരുമായി വ്യാഴാഴ്ച രാവിലെ വിമാനം തിരിച്ചുപോകും.

LEAVE A REPLY

Please enter your comment!
Please enter your name here