തിരുവനന്തപുരം: സംസ്ഥാനത്ത് കെ.എസ്.ആർ.ടി.സി ബസുകൾക്ക് പിന്നാലെ സ്വകാര്യ ബസുകളും സർവീസ് നടത്തും.സർക്കാരുമായി നടത്തിയ ചർച്ചയിലാണ് സർവീസ് നടത്താമെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചത്. അതേസമയം സർവീസ് ആരംഭിച്ചതിന് ശേഷം കൂടുതൽ പ്രതിസന്ധിയുണ്ടായാൽ സർക്കാരിനെ വീണ്ടും സമീപിക്കാനാണ് സ്വകാര്യ ബസുടമകളുടെ തീരുമാനം. നഷ്ടം സഹിച്ച് സർവീസ് നടത്താൻ കഴിയില്ലെന്നായിരുന്നു സ്വകാര്യ ബസുടമകളുടെ ആദ്യ നിലപാട്. ഇതിനെ തുടർന്നാണ് സ്വകാര്യ ബസുടമകളുടെ സംഘടനകൾ മുഖ്യമന്ത്രിയുമായി ചർച്ച നടത്തിയത്. ചർച്ചയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്താമെന്ന് ഉടമകൾ അറിയിച്ചു. സ്വകാര്യ ബസുടമകളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രൻ വ്യക്തമാക്കി

രണ്ടു മാസം നിർത്തിയിട്ടതിനെ തുടർന്നുണ്ടായ അറ്റകുറ്റ പണിക്ക് ശേഷമായിരിക്കും ബസുകൾ ഓടി തുടങ്ങുക.
സഹകരിക്കണമെന്ന സർക്കാർ അഭ്യർത്ഥന മാനിച്ചാണ് ബസുകൾ ഓടിക്കാൻ തീരുമാനിച്ചതെന്ന് സ്വകാര്യ ബസുടമകൾ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here