തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ആപ്പിന് പേരിട്ടു, ഫോണിലെ ആപ്പിന് ആ പേര് കേട്ടപ്പോള്‍ കുടിയന്‍മാര്‍ക്കും സന്തോഷം . ‘ബെവ് ക്യൂ’എന്നാണ് പേര്. അനുമതി ലഭിച്ചാലുടന്‍ പ്ലേ, ആപ് സ്റ്റോറുകളില്‍ ലഭ്യമാവും. ജി.പി.എസ് സംവിധാനത്തോടെയായിരിക്കും ഇതിന്റെ പ്രവര്‍ത്തനം. ആപ്പ് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. ആപ്പിന്റെ ഗൂഗിള്‍ സുരക്ഷാ അനുമതി ഇന്നു ലഭിച്ചേക്കും.

ADVERTISEMENT

പ്ലേ സ്റ്റോറിലും ആപ്‌സ്റ്റോറ്റിലും അപ്ലോഡ് ചെയ്യുന്നതിനാണ് ക്ലിയറന്‍സിനായാണ് ബെവ്‌കോ ഗൂഗിളിനെ സമീപിച്ചത്. അനുമതി ലഭിക്കുന്നത് വൈകിയതിനാല്‍ മദ്യവില്പനശാലകള്‍ ശനിയാഴ്ചയോടെ തുറക്കും. ശനിയാഴ്ച മദ്യവില്പനശാലകള്‍ ശനിയാഴ്ച തുറക്കാന്‍ മന്ത്രിസഭായോഗം അനുമതി നല്‍കിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. ഗൂഗിള്‍ ക്ലിയറന്‍സ് വൈകുകയോ പരീക്ഷണത്തില്‍ പരാജയപ്പെടുകയോ ചെയ്താല്‍ മദ്യക്കടകള്‍ തുറക്കുന്നത് ഇനിയും വൈകിയേക്കും.

തിങ്കളാഴ്ച വൈകുന്നേരമാണ് സുരക്ഷാ അനുമതിയ്ക്കായി അധികൃതര്‍ ഗൂഗിളിനെ സമീപിച്ചത്. ഇന്നലെ അനുമതി ലഭിക്കുമെന്നായിരുന്നു ബെവ് കോയുടെ പ്രതീക്ഷ. ഇന്ന് അനുമതി കിട്ടിയാല്‍ രാത്രി മുതല്‍ നാളെ രാത്രി വരെ പരീക്ഷണ പ്രവര്‍ത്തനം നടത്തും. നാളെ രാത്രിയോടെ ആപ് ഉപഭോക്കാക്കള്‍ക്കായി തുറന്നു നല്‍കും. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ 9 മുതല്‍ മദ്യം ലഭിക്കും. ഒരാള്‍ക്ക് പത്തുദിവസം കൊണ്ട് മൂന്നുലിറ്റര്‍ വരെ മദ്യം വാങ്ങാം.

COMMENT ON NEWS

Please enter your comment!
Please enter your name here