ചാവക്കാട്: മഴക്കാല പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചാവക്കാട് പോലീസ് സ്റ്റേഷൻ പരിസരം ശുചീകരണം നടത്തി പോലീസ് സംഘം. ഇൻസ്പെക്ടർ എസ്.എച്ച്.ഒ അനിൽ ടി മേപ്പിള്ളിയുടെ നേതൃത്വത്തിലാണ് പോലീസ് സംഘം ശുചീകരണം നടത്തിയത്. എസ്.ഐ കശ്യപൻ, എ.എസ്.ഐ സുനു, ബിന്ദു രാജ്, സീനിയർ സി.പി.ഒ മാരായ മുനീർ, എം.എ ജിജി, സി.പി.ഒമാരായ ശരത്ത്, ബിനീഷ്, റെജിൻ, ജിജീഷ്, സതീഷ്, ജോഷി, ആഷിഷ്, പ്രഭാത്, മിഥുൻ, വനിതാ സി.പി.ഒ സുശീല എന്നിവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here