കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് കാരണം നാട്ടിലേക്ക് മടങ്ങാൻ സാധിക്കാതെ അമേരിക്കയിൽ ഐടി കമ്പനി ഉദ്യോഗസ്ഥനായ ഗുരുവായൂർ സ്വദേശി രാഹുൽ സോമനും കുടുംബവും. രാഹുലിന്റെ എച്ച്1ബി വീസ കാലാവധി അവസാനിച്ചതിനാൽ സാൻ ഫ്രാൻസിസ്‌കോയിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന യാത്രക്കാരുടെ മുൻഗണനാ പട്ടികയിൽ ഇടംപിടിക്കേണ്ടതാണ് കുടുംബം. അവിടെയാണ് കേന്ദ്ര സർക്കാരിന്റെ പുതിയ ഉത്തരവ് വില്ലനായത്.

ഒസിഐ കാർഡ് ഉടമകൾക്ക് രാജ്യത്ത് പ്രവേശനം നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ ഉത്തരവ് കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. ഇതോടെ ഇന്ത്യൻ പൗരന്മാരായ രാഹുലിനും അഞ്ജുവിനും പിറന്ന അമേരിക്കൻ പൗരത്വമുള്ള മകൻ മൂന്ന് വയസുകാരൻ റയാന് ഇന്ത്യയിൽ പ്രവേശിക്കാൻ സാധിക്കാതായി. ‘ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഈ ഘട്ടത്തിൽ സർക്കാർ ഒസിഐ കാർഡ് അസാധുവാക്കുമെന്ന് കരുതിയില്ല. ഒസിഐ കുട്ടികൾക്ക് മാതാപിതാക്കൾക്കൊപ്പം രാജ്യത്ത് പ്രവേശിക്കാൻ സർക്കാർ അനുമതി നൽകണം’- രാഹുൽ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here