ചാവക്കാട്: കടപ്പുറം – അകലാട് നായാടിക്കോളനികളിലെ പാവങ്ങളോട് പിണറായി സർക്കാർ കാണിക്കുന്ന അവഗണനക്കെതിരെ ഉപവാസം നടന്നു.
ദേശീയ പട്ടികജാതി കമ്മീഷന്റെ നിർദേശപ്രകാരം ആരംഭിച്ച കോളനിയിലെ വീടുകളുടെ പുനരുദ്ധാരണം അടിയന്തിരമായി പൂർത്തീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബി.ജെ.പി എസ്.സി മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചാവക്കാട് ബ്ലോക്കോഫീസിനു മുന്നിൽ ഏകദിന ഉപവാസ സമരം നടത്തി. എസ് സി മോർച്ച തൃശൂർ ജില്ലാ സെക്രട്ടറി സുധീർ ചൂണ്ടൽ ഉപവാസ സമരം ഉദ്ഘാടനം ചെയ്തു.എസ് സി മോർച്ച ഗുരുവായൂർ നിയോജക മണ്ഡലം പ്രസിഡന്റ് അനിൽ തൂമാട്ട് അദ്യക്ഷനായി, നേതാക്കളായ സുമേഷ് തേർളി, എ വേലായുധ കുമാർ, കെ എസ് അനിൽകുമാർ, ബാബു തൊഴിയൂർ, പ്രകാശൻ കാഞ്ഞിരപ്പറമ്പിൽ, ബബീഷ് പമ്പാട്ട് തുടങ്ങിയവർ ഐക്യദാഢ്യം അറിയിച്ച് സംസാരിച്ചു, എസ് സി മോർച്ച നിയോജക മണ്ഡലം ഭാരവാഹികളായ ഉഷ രവി, സിബി ചെറായി, വിജയൻ ഒവാട്ട്, ഉണ്ണികൃഷ്ണൻ മല്ലിശ്ശേരി തുടങ്ങിയവർ ഉപവസിച്ചു

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here