എസ്എസ്എൽസി,പ്ലസ് ടു ; പരീക്ഷാ കേന്ദ്രം മാറ്റുന്നതിന് വൻ തിരക്ക്.

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളുടെ കേന്ദ്രം മാറ്റുന്നതിന് അപേക്ഷകരുടെ വൻ തിരക്ക്. ഇത് വരെ അയ്യായിരത്തോളം പേരാണ് അപേക്ഷ നൽകിയിരിക്കുന്നത്. എസ്എസ്എൽസി പരീക്ഷാ കേന്ദ്രം മാറുന്നതിന് മാത്രം 895 അപേക്ഷകളാണ് ഇതുവരെ ലഭിച്ചത്. ഹയർ സെക്കണ്ടറി ഒന്നാം വർഷം – 2300, ഹയർസെക്കണ്ടറി രണ്ടാം വർഷം- 2174, വൊക്കേഷണൽ ഹയർ സെക്കണ്ടറി ഒന്നാം വർഷം- 50, വൊക്കേഷണൽ ഹയർസെക്കണ്ടറി രണ്ടാം വർഷം- 61 എന്നിങ്ങനെയാണ് കണക്ക്. നാളെ വൈകിട്ട് വരെയാണ് അപേക്ഷ നൽകാനുള്ള സമയം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button