രാജ്യത്ത് ആഭ്യന്തര വിമാന സർവീസുകൾ ഈ മാസം 25 മുതൽ ആരംഭിക്കും. കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരിയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗൺ ആയതിനാൽ രാജ്യത്തെ വ്യോമയാന മേഖല സ്തംഭനാവസ്ഥയിലായിരുന്നു. കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും വിമാനങ്ങൾ ആഭ്യന്തര സർവീസ് ആരംഭിക്കുകയെന്നും അദ്ദേഹം പറഞ്ഞു. വിമാനത്താവളങ്ങളെയും വിമാന കമ്പനികളെയും ഇക്കാര്യം അറിയിച്ചിട്ടുണ്ടെന്നും അതിനാവശ്യമായ തയാറെടുപ്പുകൾ നടത്താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹർദീപ് സിംഗ് പുരി. ആഭ്യന്തര സിവിൽ ഏവിയേഷൻ പ്രവർത്തനങ്ങൾ മെയ് 25 തിങ്കളാഴ്ച മുതൽ കാലിബ്രേറ്റ് രീതിയിൽ വീണ്ടും തുടങ്ങും. എല്ലാ വിമാനത്താവളങ്ങള്‍ക്കും വിമാനകമ്പനികള്‍ക്കും മെയ് 25 മുതൽ പ്രവർത്തനത്തിന് തയാറെടുക്കാൻ അറിയിപ്പ് നൽകിയിട്ടുണ്ട്’ ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു.

രണ്ട് മാസമായി യാത്രാ വിമാനങ്ങൾ ഒന്നും തന്നെ രാജ്യത്ത് അനുവദിച്ചിരുന്നില്ല. ചരക്ക് വിമാനങ്ങളും പ്രവാസികളെ നാട്ടിലെത്തിക്കുന്ന എയർ ഇന്ത്യയുടെ സർവീസുകളും മാത്രമാണ് ഉണ്ടായിരുന്നത്. സർക്കാർ വിമാന സർവീസുകൾ നിർത്തിയത് മാർച്ച് 25ാം തിയതിയാണ്. എന്നാൽ ഇനി യാത്ര അനുവദിക്കുമ്പോൾ യാത്രക്കാർ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റം ഉണ്ടാകും. ഇത് സംബന്ധിച്ച് വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. ലോക്ക് ഡൗൺ നീട്ടിയാലും വിമാന സർവീസുകളെ പരിഗണിക്കുമെന്ന് കേന്ദ്ര സർക്കാർ വിമാന കമ്പനികളെ മുൻപ് അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here