ഗുരുവായൂർ: ആറുമാസത്തെ ഇടവേളയ്ക്കുശേഷം കൊമ്പൻ സിദ്ധാർത്ഥൻ ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളിപ്പിനെത്തി. എഴുന്നള്ളിപ്പിനു മുന്നോടിയായി തെക്കേനടയിലെ ശീവേലിപ്പറമ്പിൽ കൊണ്ടുവന്നു തളച്ചശേഷം സിദ്ധാർത്ഥനെ കുളിപ്പിച്ചു. ആറുമാസംമുമ്പ് സിദ്ധാർത്ഥന്റെ കാലിൽ ചങ്ങലക്കെട്ടുകൾ മുറുകി വലിയ വ്രണമുണ്ടായിരുന്നു.

പാപ്പാന്റെ മർദനംമൂലമാണെന്ന പരാതിയെത്തുടർന്ന് വനംവകുപ്പുദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം നടത്തുകയുണ്ടായി. തുടർന്ന് ആനയെ പുറത്തേക്ക് അയച്ചില്ല. പിന്നീട്, പദ്മനാഭന്റെ ചട്ടക്കാരനായിരുന്ന കുളപ്പുള്ളി സുന്ദരൻ എന്ന ഗണേഷിനെ സിദ്ധാർത്ഥന്റെ ചട്ടക്കാരനായി ദേവസ്വം നിയോഗിച്ചു. വിവാദങ്ങളെല്ലാം തീർന്ന് ആനയെ പൂരങ്ങൾക്ക് അയയ്ക്കാമെന്ന് തീരുമാനിച്ചിരിക്കുമ്പോഴായിരുന്നു ലോക്ഡൗൺ ആരംഭിച്ചത്. ഗുരുവായൂരിലെ ഏറ്റവും അഴകുള്ള ആനകളിലൊന്നാണ് സിദ്ധാർത്ഥൻ. ക്ഷേത്രത്തിലെത്തിയ സിദ്ധാർത്ഥന് ആനപ്രേമിസംഘം പ്രസിഡന്റ് കെ.പി. ഉദയന്റെ നേതൃത്വത്തിൽ പഴവും മറ്റ് ഫലവർഗങ്ങളും നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here