ആടുജീവിതം’ സിനിമാ പ്രവർത്തകർ വെള്ളിയാഴ്ച കൊച്ചിയിലെത്തും

ആടുജീവിതം’ സിനിമയുടെ ചിത്രീകരണത്തിനായി ജോർദാനിൽ പോയ സിനിമാ പ്രവർത്തകർ മറ്റന്നാൾ കൊച്ചിയിലെത്തും. നടന്‍ പൃഥ്വിരാജ്, സംവിധായകന്‍ ബ്ലെസി അടങ്ങുന്ന 58 അംഗ സംഘം ആണ് കൊച്ചിയിൽ എത്തുക. ഡൽഹി വഴിയുള്ള എയർ ഇന്ത്യ വിമാനത്തിലാകും ഇവരുടെ യാത്ര. മാർച്ച് 15 ഓടെയാണ് സിനിമ പ്രവർത്തകർ ജോർദാനിൽ എത്തിയത്. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കവേയാണ് കൊവിഡ് ഭീഷണി ആരംഭിച്ചതും പ്രതിസന്ധി തുടങ്ങിയതും. തുടർന്ന് സംഘം ജോർദാനിൽ കുടുങ്ങുകയായിരുന്നു. വിദേശത്ത് കുടുങ്ങിയവരെ നാട്ടിലെത്തിക്കുന്നതിനായുള്ള വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി എയർ ഇന്ത്യ വിമാനം നാളെയാണ് ജോർദാനിലെത്തുക.

പൃഥ്വിരാജും സംവിധായകൻ ബ്ലെസ്സിയും അടക്കം 58 പേരടങ്ങുന്ന സംഘം മറ്റന്നാളോടെ കൊച്ചിയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തുടർന്ന് ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ പാലിച്ച് ക്വാറന്റീനിൽ പോകും. ജോർദാനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ജോർദാനിൽ നിന്ന് ഡൽഹി വഴിയാണ് സംഘം കൊച്ചിയിലെത്തുക.

പ്രിയ വായനക്കാരുടെ അഭിപ്രായങ്ങള്‍ ഇതിനു തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം  രചയിതാവിനായിരിക്കും.

Please enter your comment!
Please enter your name here