കണ്ണൂര്‍: സോഷ്യല്‍ മീഡിയയിലെ വ്യാജപ്രചാരണത്തെ തുടര്‍ന്ന് കണ്ണൂരില്‍ അതിഥി തൊഴിലാളികള്‍ നാട്ടിലേക്ക് ട്രെയിന്‍ കയറുന്നതിനായി കൂട്ടത്തോടെ എത്തി. യുപിയിലേക്ക് ട്രെയിന്‍ ഉണ്ടെന്നായിരുന്നു വ്യാജപ്രചാരണം. നൂറുകണക്കിന് തൊഴിലാളികള്‍ എത്തിയതോടെ ജില്ലാ ഭരണകൂടത്തിനും പോലിസിനും ഇത് തലവേദനയായി മാറുകയായിരുന്നു.

ഇന്ന് രാവിലെ എട്ട് മണിയോടെയാണ് തെറ്റായ വിവരം ലഭിച്ചതനുസരിച്ച് കണ്ണൂര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് അതിഥി തൊഴിലാളികള്‍ കൂട്ടത്തോടെ എത്തിയത്. ഉത്തര്‍പ്രദേശിലേക്ക് ട്രെയിനുണ്ടെന്നായിരുന്നു വ്യാജപ്രചാരണം. വളപട്ടണം ഭാഗത്തെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണ് ഇവര്‍. തൊഴിലാളികള്‍ റെയില്‍വേ ട്രാക്ക് വഴി നടന്നുവന്നതിനാല്‍ തന്നെ അധികമാര്‍ക്കും ഇവര്‍ സ്‌റ്റേഷനിലെത്തുന്നത് വരെ ശ്രദ്ധയില്‍പെട്ടതുമില്ല.ന്‍

ബാഗും വസ്ത്രങ്ങളും ഉള്‍പ്പടെ തിരിച്ചുപോകുന്നതിന് തയാറായാണ് തൊളിലാളികള്‍ എത്തിയത്. ഇവര്‍ റെയില്‍വേ സ്‌റ്റേഷനിലേക്ക് എത്തുമ്പോള്‍ മാത്രമാണ് ആര്‍ടിഎഫും പോലീസും ഉള്‍പ്പെടെയുള്ള സേന സംവിധാനം ഇക്കാര്യം അറിയുന്നത്. ഒടുവില്‍ അടുത്ത ശ്രമിക് ട്രെയിന്‍ പുറപ്പെടുമ്പോള്‍ അറിയിക്കാമെന്ന് പറഞ്ഞ് ഇവരെ അധികൃതര്‍ മടക്കി അയക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here