ഗുരുവായൂർ : കൊറൊണാ അതിജീവനുമായി ബന്ധപ്പെട്ട് അതിജാഗ്രത ഉറപ്പ് വരുത്തണമെന്ന് എപ്പോഴും, എവിടെയും സർക്കാരുകൾ ആവർത്തിയ്ക്കപ്പെടുമ്പോൾ , വ്യാപനവും മറ്റും പടരാതിരിയ്ക്കുവാൻ പഴുതടച്ച നിയന്ത്രണങ്ങൾ വേണമെന്ന് കർശന നിർദ്ദേശങ്ങൾ ഉയർത്തുമ്പോഴും നാടിനെ ആശങ്കയിലാക്കി ബാറുകളിലും, ക്ലബ്ബുകളിലും മദ്യവില്പനയും പാഴ്സലും തുടങ്ങുന്നത് അനുവദിയ്ക്കരുതെന്നു് ആവശ്യപ്പെട്ട് ഗുരുവായൂരിലെ കോൺഗ്രസ്സ് പ്രവർത്തകർ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാന് കത്തയച്ച് “കത്തയ്ക്കൽ ” സമരം നടത്തി.

ADVERTISEMENT

മണ്ഡലം പ്രസിഡണ്ട് ബാലൻ വാറനാട്ട് അദ്ധ്യക്ഷനായി. മദ്യവർജന സമിതി സാരഥികളിലൊരാളും, കേരള കത്തോലിക കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹിയും, ബ്ലോക്ക് കോൺഗ്രസ്സ് വൈസ് പ്രസിഡണ്ടുമായ പി.ഐ. ലാസർ മാസ്റ്റർ കത്തയയ്ക്കൽ സമരം ഉൽഘാടനം ചെയ്തു.ശിവൻ പാലിയത്ത്, വി.കെ.സുജിത്ത്, ഒ.പി.ജോൺസൺ, ജോയ് തോമാസ് എന്നിവർ നേതൃത്വം നൽകി. ആരാധനാലയങ്ങൾ മുഴവൻ അടച്ച് കിടക്കുമ്പോൾ . വിശുദ്ധ റംസാൻ പോലും വീട്ടീലിരുന്ന് പ്രാർത്ഥിയ്ക്കണമെന്ന് പറയുമ്പോൾ, എല്ലാനിയന്ത്രണങ്ങളെയും മാറ്റിമറിയ്ക്കുന്ന, തകിടം മറിയ്ക്കുന്ന അഴിമതിയ്ക്ക് അവസരം നൽകുന്ന മദ്യ വിൽപ്പന അനുവദിക്കരുതെന്ന് പ്രത്യേകിച്ച് ബാർ തുറക്കരുതെന്ന കേന്ദ്ര നിർദേശം കൂടിയുള്ളതിനാൽ ഇക്കാര്യങ്ങൾ കാർഡിൽ പരാമർശിച്ചാണ് ഗവർണ്ണർക്ക് കത്ത് അയച്ചത്.

മഹിളാ കോൺഗ്രസ്സും കത്തയയ്ൽ സമരം നടത്തി..

ബാറുകളിൽ മദ്യവില്പനയും, പാഴ്സലും തുടങ്ങരുതെന്ന് ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ്സും പ്രതിക്ഷേധകത്തയ്ക്കൽ സമരം നടത്തി. മഹിളാ കോൺഗ്രസ്സ് പ്രസിഡണ്ടു് മേഴ്സി ജോയ് അദ്ധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിററി ചെയർമാൻ ഷൈലജ ദേവൻ ഉൽഘാടനം ചെയ്തു. ശ്രീദേവി ബാലൻ, പ്രിയാ രാജേന്ദ്രൻ, സുഷാ ബാബു എന്നിവർ നേതൃത്വം നൽക്കി

COMMENT ON NEWS

Please enter your comment!
Please enter your name here