വടക്കാഞ്ചേരി: ഗുരുവായൂരിൽ മന്ത്രി എ.സി മൊയ്തീന്‍ സന്ദര്‍ശിച്ച കോവിഡ് നിരീക്ഷണ ക്യാമ്പിലെ അഞ്ച് പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ മന്ത്രിയെ ക്വാറന്റൈനിലാക്കണമെന്നുള്ള പരാതിയിൽ മന്ത്രിക്ക് അനുകൂലമായി തീരുമാനമെടുത്ത തൃശ്ശൂര്‍ മെഡിക്കല്‍ ബോര്‍ഡിന്റെ രാഷ്ട്രീയ തീരുമാനത്തില്‍ പ്രതിഷേധിച്ച് ടി.എന്‍ പ്രതാപന്‍ എം.പിയും അനിൽ അക്കര എം.എൽ.എയും നടത്തുന്ന ഉപവാസത്തിന് പിന്തുണ പ്രഖ്യാപിച്ച് വടക്കാഞ്ചേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരിയിൽ ഉപവാസ സമരം ആരംഭിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡൻ്റ് ജിജോ കുര്യൻ, ഡി.സി.സി സെക്രട്ടറിമാരായ കെ അജിത്ത് കുമാർ, എൻ ആർ സതീശൻ, ഷാഹിദ റഹ്മാൻ, ബ്ലോക്ക് സെക്രട്ടറി പി.ജെ ബെന്നി, മണ്ഡലം പ്രസിഡൻ്റ് അഡ്വ. സി വിജയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉപവാസം.

LEAVE A REPLY

Please enter your comment!
Please enter your name here