ഗുരുവായൂർ: ശ്രീ ടി.എന്‍ പ്രതാപന്‍ എം.പി, ശ്രീ അനിൽ അക്കര എംഎൽഎ ,എന്നിവർ ഇന്ന് ക്വാറൻ്റീനിൽ നടത്തുന്ന ഏകദിന ഉപവാസത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചും, ബഹു: മന്ത്രി ശ്രീ എ.സി. മൊയ്തീനെ നിരീക്ഷണത്തിൽ അയക്കണമെന്ന് ആവശ്യപ്പെട്ടും
ഗുരുവായൂർ മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി കിഴക്കെ നടയിൽ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നിൽ നിൽപ്പ് സമരം നടത്തി. മണ്ഡലം പ്രസിഡൻ്റ് സി.എസ്,സൂരജ് അധ്യക്ഷനായിരുന്നു, ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി വൈസ് പ്രസിഡൻ്റ് ഓ.കെ.ആർ. മണികണ്ഠൻ ഉൽഘാടനം ചെയ്തു. നേതാക്കളായ കെ.കെ.രഞ്ജിത്ത് , ആനന്ദ് രാമകൃഷണൻ, വിഷ്ണു അരവിന്ദാക്ഷൻ എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here