ഗൾഫിൽ നിന്ന് നാട്ടിലെത്തിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ പരീക്ഷ എഴുതാം. പരീക്ഷയെഴുതാൻ താത്പര്യപ്പെടുന്ന വിദ്യാർത്ഥികൾ ഇക്കാര്യം വിദ്യാഭ്യാസവകുപ്പിനെ അറിയിക്കണം. ലക്ഷദ്വീപിൽ നിന്ന് എത്തിയവർക്കും ഈ സൗകര്യം ഉപയോഗപ്പെടുത്താം. 26നാണ് ഗൾഫിലും ലക്ഷദ്വീപിലും പരീക്ഷകൾ ആരംഭിക്കുന്നത്. കർശന നിയന്ത്രണങ്ങളോടെയാകും പരീക്ഷകൾ നടത്തുക. ഒരു ക്ലാസ് റൂമിൽ 20 താഴെ കുട്ടികൾ മാത്രമേ ഉണ്ടാവുകയുള്ളു. പകുതി ബഞ്ചുകൾ ഒഴിച്ചിടും. ആവശ്യമെങ്കിൽ സ്കൂൾ ബസ് സർവീസ് നടത്തും. ഭിന്നശേഷിക്കുട്ടികൾക്ക് പരീക്ഷ എഴുതാൻ നൽകിയ സൗകര്യങ്ങൾ തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ സെ്എസ്എൽഎസി, പ്ലസ് ടു പരീക്ഷകൾ മാറ്റിവച്ചുവെന്ന തരത്തിൽ തീരുമാനമായെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ വൈകീട്ട് മുഖ്യമന്ത്രി നടത്തിയ പതിവ് വാർത്താ സമ്മേളനത്തിൽ പരീക്ഷാ തിയതികളിൽ മാറ്റമില്ലെന്ന് അറിയിക്കുകയായിരുന്നു