ഗുരുവായൂർ: നഗരസഭയുടെ പൊതുകിണർ വൃത്തിയാക്കൽ, വലിയ തോട് വൃത്തിയാക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ ടെണ്ടർ നടപടികൾ പൂർത്തീകരിച്ച് വർക്കുകൾ ആരംഭിക്കാനിരിക്കെയാണ് ലോക്ക് ഡൗൺ എത്തിയത്. ആയതിനാൽ ആ ജോലികൾ ആരംഭിക്കാൻ സാധിച്ചിരുന്നില്ല. ഇളവുകൾ ലഭ്യമായതോടെ ജോലികൾ അടുത്ത ദിവസങ്ങളിൽ ആരംഭിക്കാൻ നഗരസഭ തീരുമാനിച്ചിരുന്നു. എന്നാൽ ഈ ഘട്ടത്തിൽ യു ഡി എഫിലെ ചേരിപ്പോരിന്റെ ഭാഗമായി ഇടഞ്ഞ് നിന്നിരുന്ന കൗൺസിലർ എ ടി ഹംസ നഗരസഭ അടുത്ത ദിവസം മുതൽ ആരംഭിക്കുന്ന പ്രവർത്തനങ്ങൾ തന്റെ ഇടപെടൽ മൂലമെന്ന് വരുത്തി തീർക്കുവാൻ നടത്തിയ ശ്രമങ്ങൾ അനുചിതമാണ് .
യു ഡി എഫിലെ ചേരിപ്പോരിന്റെ ഭാഗമായി നഗരസഭയുടെ പദ്ധതികളെ കളങ്കിതപ്പെടുത്തുവാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണം  കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏവരും ഒറ്റക്കെട്ടായി നിൽക്കേണ്ടതുണ്ട് ആ നിലയിൽ ഉന്നതമായ നിലപാട് സ്വീകരിക്കാൻ യു ഡി എഫ് തയ്യാറാകണമെന്ന് ഗുരുവായൂർ നഗരസഭ ചെയർപേഴ്സൺ എം രതി ടീച്ചർ പത്രകുറിപ്പിൽ അറിയിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here