ഗുരുവായൂർ: കോവിസ് 19 ലോക് ഡൗണിനു ശേഷമുള്ള ഗുരുവായൂരിൻ്റെ ഇന്നത്തെ അവസ്ഥ ഏറെ ദയനീയമാണ്. സമീപ പ്രദേശങ്ങളായ ചാവക്കാടും, കുന്നംകുളവും, പാവറട്ടിയുമൊക്കെ സാധാരണ നിലയിലേക്ക് വന്നപ്പോഴും, ഗുരുവായൂരിൽ ഇപ്പോഴും ശ്മശാന മൂകത മാത്രം.

ADVERTISEMENT

വിവിധ സംഘടനകളും ഭക്ത ജനങ്ങളും പല ആവർത്തി ഭരണ കേന്ദ്രങ്ങളിൽ ഗുരുവായൂരിൻ്റെ അവസ്ഥ ചർച്ച ചെയ്യുമ്പോഴും, തീരുമാനങ്ങൾ പലതും രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി അട്ടിമറിക്കപ്പെടുകയാണെന്നാണ് പറയുന്നത്.

ഗുരുവായൂർ ക്ഷേത്രം തുറക്കാൻ പോകുന്നു എന്നുള്ള വാർത്തകൾ മാധ്യമ സൃഷ്ടിയാണെന്ന് പറയുമ്പോൾ, ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ വിവാഹം നടത്താൻ തീരുമാനം അറിയിച്ച ദേവസ്വം ബോഡ് ചെയർമാൻ മണിക്കൂറുകൾക്കുള്ളിൽ തിരുത്തുന്നതും, വിഡിയോ സഹിതം വാർത്ത കൊടുത്തതു കൊണ്ടാവാം, സർക്കാരിൻ്റെ അനുമതി ഇല്ലാത്തതിനാണ് തീരുമാനം പിൻവലിക്കുന്നത് എന്നാണ് അറിയിച്ചത്.
എന്നാൽ തീരുമാനം ഏകപക്ഷീയമാണെന്ന് മറ്റു ഭരണസമിതി അംഗങ്ങളും പറയുന്നു.

ഗുരുവായൂർ ക്ഷേത്രം തെക്കേ നട

ദിവസങ്ങൾക്ക് മുമ്പ് ജില്ലാ കലക്ടർ ഗുരുവായൂർ ക്ഷേത്ര സന്നിധിയിൽ ദർശനത്തിനുള്ള സൗകര്യം ചെയ്യുമെന്നുള്ള വാർത്ത മുഖ്യധാര പത്രത്തിൽ വരുകയും അടുത്ത ദിവസം തന്നെ ജില്ലാ കലക്ടറുടെ നിഷേധ പത്രക്കുറിപ്പ് വരികയും ചെയ്തത് തീരുമാനങ്ങൾ അട്ടിമറിക്കപ്പെടുന്നത് ശക്തിപെടുന്നതായി ഭക്തജനങ്ങൾ ആശങ്കപ്പെടുന്നു..

ഇപ്പോഴത്തെ സഹചര്യത്തിൽ, വില കുറഞ്ഞ രാഷ്ട്രീയ ലാഭങ്ങൾക്കു വേണ്ടിയും, ഗുരുവായൂരിൻ്റെ പ്രശസ്തി ഇല്ലാതാക്കാൻ കൊറോണ സാഹചര്യം പലരും മുതലെടുക്കകയാണെന്നും വിവിധ സംഘടനകൾ ആരോപിക്കുന്നു.

കോവിഡ് ലക്ഷണങ്ങൾ ഒട്ടുമില്ലാത്ത ഗുരുവായൂരിനെ കോവിഡ് നഗരമാക്കി മാറ്റി അടച്ചിടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വിവിധ സംഘടനകൾ ആരോപിക്കുന്നു.

ലോക് ഡൗൺ മൂലം ക്ഷേത്ര പരിസരത്തെ അടഞ്ഞു കിടക്കുന്ന ആയിരത്തോളം വരുന്ന, വലുതും ചെറുതുമായ സ്ഥാപനങ്ങളും, അതിലെ പതിനായിരത്തിലധികം വരുന്ന ജീവനക്കാരിൽ പലരും ഇന്ന് പട്ടിണിയിലാണ്. അതുപോലെ ദേവസ്വം ജീവനക്കാരല്ലാത്ത, ക്ഷേത്രത്തിനെ മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ടവർ. ഇവരെയൊന്നും സഹായിക്കാതെയും ദേവസ്വം ആക്ടിനെതിരായി 5 കോടി മുഖ്യമന്ത്രിയുടെ ദുരിധാശ്വാസ നിധിയിലേക്കുള്ള ദേവസ്വത്തിൻ്റെ സംഭാവനയും അതിനെതിരെയുള്ള സംഘടനകളുടെ പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും സാധാരണ ഭക്തരെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്.

ഗുരുവായൂർ ക്ഷേത്രം കിഴക്കേ നട

COMMENT ON NEWS

Please enter your comment!
Please enter your name here