അതിശയമായി ചെങ്ങന്നൂരിലെ കോഴി ; വയറ്റിൽ നിന്നെ

ചെങ്ങന്നൂർ; അതിശയമായി ചെങ്ങന്നൂരിലെ കോഴി, കോഴിയുടെ അവശതയ്ക്ക്‌ കാരണം കണ്ടെത്താന്‍ ചെങ്ങന്നൂര്‍ വെറ്ററിനറി പോളിക്ളിനിക്കില്‍ നടന്ന ശസ്ത്രക്രിയയില്‍ കണ്ടെത്തിയത് 890 ഗ്രാം തൂക്കമുള്ള മുഴ, കോഴിയുടെ തൂക്കത്തിന്റെ പകുതിയോളം ഭാരം, മാന്നാര്‍ ചുടുകാട്ടില്‍ കൃഷ്ണവിലാസം ബാലകൃഷ്ണനാണ് അവശയായ കോഴിയുമായി കഴിഞ്ഞ ദിവസം ക്ളിനിക്കിലെത്തിയത്, മുട്ടയിടുന്നത് പെട്ടെന്ന് നിറുത്തുകയും ഭാരം കൂടുകയും ചെയ്തതോടെയാണ് താറാവ്, കോഴി കര്‍ഷകനായ ബാലകൃഷ്ണന്‍ കോഴിയുമായി ഡോക്ടറെ കാണാനെത്തിയത്.

ഏകദേശം രണ്ടുകിലോ തൂക്കമുള്ള കോഴിയുടെ ഗര്‍ഭാശയത്തിന് സമീപമായിരുന്നു വലിയ മുഴ. മുട്ടയ്ക്കുള്ള ഉണ്ണികള്‍ കട്ടിപിടിച്ചതായിരുന്നു ഇത്. ഓപ്പറേഷനുശേഷം ഒരു കിലോ 100 ഗ്രാമായി തൂക്കം കുറഞ്ഞ കോഴി ബാലകൃഷ്ണന്റെ വീട്ടില്‍ സുഖമായിരിക്കുന്നു. ഡോ: ദീപു ഫിലിപ്പ്,​ ഡോ: ടിന്റു അബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ജനറല്‍ അനസ്തേഷ്യ നല്‍കിയ ശേഷമായിരുന്നു ശസ്ത്രക്രിയ.

guest
0 Comments
Inline Feedbacks
View all comments