തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളിലേക്കുള്ള പ്രവേശന നടപടികള്‍ ഇന്ന് ആരംഭിക്കും. നേരിട്ടും ഓണ്‍ലൈനായും അപേക്ഷ സമര്‍പ്പിക്കാം. പ്രവേശന നടപടികള്‍ക്കായി കുട്ടികളെ കൊണ്ടുവരേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. ലോക്ക് ഡൌണ്‍ നീട്ടിയെങ്കിലും സ്കൂള്‍ പ്രവേശന നടപടികളുമായി മുന്നോട്ടു പോകാനാണ് ധാരണ. എന്നാല്‍ പ്രവേശനത്തിനായി കുട്ടികളെ കൊണ്ടുവരേണ്ടതില്ല. sampoorna.kite.kerala.gov.in എന്ന പോര്‍ട്ടലിലൂടെയാണ് ഓണ്‍ലൈനായി അപേക്ഷ നല്‍കേണ്ടത്.

ഏതെങ്കിലും രേഖകള്‍ ഹാജരാക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികള്‍ക്കും താല്ക്കാലികമായി പ്രവേശനം നല്‍കണമെന്നാണ് നിര്‍ദേശം. വിദേശത്ത് നിന്ന് മറ്റു സംസ്ഥാനത്ത് നിന്ന് വരുന്ന വിദ്യാര്‍ഥികള്‍ക്കും ഇത്തരത്തിലുള്ള ഇളവ് നല്‍കേണ്ടതാണ്. വിടുതല്‍ സര്‍ട്ടിഫിക്കറ്റിനുള്ള അപേക്ഷയും നേരിട്ടോ ഓണ്‍ലൈനായോ നല്‍കാം.

സാമൂഹിക അകലം പാലിച്ചു മാത്രമേ അഡ്മിഷനായി ആളുകൾ എത്താൻ പാടുള്ളു. അധ്യാപകർ സാമൂഹിക അകലം പാലിക്കാതെ അഡ്മിഷൻ പ്രവർത്തനങ്ങൾ നടത്തരുത്. പൊതുവിദ്യാലയങ്ങളിൽ എത്തിച്ചേരുന്ന മുഴുവൻ കുട്ടികൾക്കും അഡ്മിഷൻ ലഭിക്കുന്നതിനുള്ള ക്രമീകരങ്ങൾ ഒരുക്കിയിട്ടുള്ളതിനാൽ രക്ഷാകർത്താക്കൾ തിരക്കുകൂട്ടേണ്ടതില്ലെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here