ചാവക്കാട്: വാട്സാപ്പ് കൂട്ടായ്മയുടെ കാരുണ്യവുമായി ഹമീദ് പഞ്ചാരമുക്കിന്റ game over kerala ഗ്രൂപ്പ്.

ADVERTISEMENT

കേരളത്തിലെ പതിനാല് ജില്ലകളിൽ ഉള്ള 200 ഓളം മെമ്പർമാർ ചേർന്ന് ലോക് ഡൌൺ മൂലം പാവപെട്ട വീടുകളിലേക്ക് പലവ്യഞ്ജനകിറ്റ്കൾ വിതരണം ചെയ്തു. വാട്സാപ്പ് ഗ്രൂപ്പിലെ മെമ്പറും ഗുരുവായൂർ മുനിസിപാലിറ്റി കൗൺസിലറുമായ ലതാ പ്രേമൻ കിറ്റകളുടെ വിതരണം ഉദ്ഘാടനം ചെയ്തു. ഗ്രൂപ്പിലെ മെമ്പറും ലാൽ ജോസ് സിനിമയുടെ നിർമാതാവുമായ ഹസീബ് മേപ്പാട്ട് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. അഡ്മിൻമാരായ ഹമീദ് പഞ്ചാരമുക്ക്, ഫൈസൽ ആർ. വി. ഗഫാർ വടക്കേകാട്, സുബി ഗുരുവായൂർ  തുടങ്ങിയവർ പങ്കെടുത്തു. കഴിഞ്ഞ വർഷം ഇഫ്താർ വിരുന്നും, രക്തദാനവും, അരി വിതരണം തുടങ്ങിയ കാരുണ്യ പ്രവർത്തനങ്ങൾ  game over kerala ഗ്രൂപ്പ് നടത്തിയിരുന്നു. തുടർന്നും ഗ്രൂപ്പ് ജീവ കാരുണ്യ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഗ്രൂപ്പ്‌ അഡ്മിൻ മാർ അറിയിച്ചു.

COMMENT ON NEWS

Please enter your comment!
Please enter your name here