കുന്നംകുളം : ശക്തമായ കാറ്റിലും മഴയിലും പൂളമരം വീണ് ഓടുമേഞ്ഞ വീട് തകർന്നു. കടങ്ങോട് പഞ്ചായത്തിലെ ചിറമനേങ്ങാട് പാതിരാക്കോട്ടുപറമ്പിൽ വേലായുധന്റെ വീടിന് മുകളിലേക്കാണ് സമീപത്തെ പറമ്പിലെ മരം വീണത്. ഞായറാഴ്ച വൈകീട്ട് 5.15-നാണ് സംഭവം.അപകടസമയം കുട്ടികളടക്കം വീടിനകത്ത് 17 പേർ ഉണ്ടായിരുന്നു. തൊട്ടിയിൽ കിടന്നിരുന്ന ഏഴുമാസം പ്രായമുള്ള കുട്ടിയ്ക്ക് നിസ്സാര പരിക്കേറ്റു. വീടിനു മുകളിലേക്ക് നിന്നിരുന്ന മരം മുറിച്ചുമാറ്റാൻ ഉടമയോട് നിരവധി തവണ ആവശ്യപ്പെട്ടിരുന്നതായി നാട്ടുകാർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here