നാലാംഘട്ട ലോക്ക്ഡൗണ്‍: സംസ്ഥാനത്തെ

ഇളവുകള്‍ ഇന്ന് പ്രഖ്യാപിക്കും

തിരുവനന്തപുരം; സംസ്ഥാനത്ത് നാലാംഘട്ട ലോക്ക്ഡൗണില്‍ രോഗവ്യാപനമുള്ള മേഖലകളിലാകും കടുത്ത നിയന്ത്രണങ്ങളെന്ന് സൂചന. ഇതുസംബന്ധിച്ച് മാര്‍ഗരേഖ വ്യക്തമാക്കി ഇന്ന് ഉത്തരവ് ഇറക്കും. എസ്എസ്എല്‍സി ഉള്‍പ്പെടെ മാറ്റിവെച്ച പരീക്ഷകളുടെ നടത്തിപ്പ് സംബന്ധിച്ചും ഇന്ന് അന്തിമ തീരുമാനമുണ്ടാകും.

സംസ്ഥാനം ഉന്നയിച്ച കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രം ഇന്നലെ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. ഇതിന് പിന്നാലെ രാത്രി കാബിനറ്റ് സെക്രട്ടറി ചീഫ് സെക്രട്ടറിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. മാര്‍ഗരേഖ സംസ്ഥാനത്ത് എങ്ങനെ നടപ്പാക്കണമെന്ന് സംബന്ധിച്ച് മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്ന ശേഷം ഇന്ന് തീരുമാനമുണ്ടാകും. സോണുകള്‍ തീരുമാനിക്കാന്‍ സംസ്ഥാനത്തിന് അനുമതി ലഭിച്ചതിനാല്‍ അതില്‍ ഊന്നിയാകും തീരുമാനം. രോഗവ്യാപനമുള്ള മേഖലകളെ മാത്രം കണ്ടെയ്ന്‍മെന്‍റ് സോണുകളാക്കി ഇളവുകള്‍ നല്‍കാനാണ് സാധ്യത.

പൊതുഗതാഗതം അനുവദിച്ചിട്ടുണ്ടെങ്കിലും ആദ്യ ഘട്ടത്തില്‍ ജില്ലകള്‍ക്കുള്ളില്‍ മാത്രമാകുമെന്നാണ് സൂചന. സ്കൂളുകള്‍ തുറക്കരുതെന്ന് നിര്‍ദേശമുള്ളതിനാല്‍ എസ്എസ്എല്‍സി, പ്ലസ് ടു ഉള്‍പ്പെടെയുള്ള പരീക്ഷകളുടെ കാര്യത്തിലും അന്തിമ തീരുമാനം ഇന്നുണ്ടാകും.

guest
0 Comments
Inline Feedbacks
View all comments