കോട്ടയം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ഉംപുണ്‍ ചുഴലിക്കാറ്റ് അതി തീവ്രചുഴലിക്കാറ്റായി ഇന്ത്യന്‍ തീരത്തേക്ക് നീങ്ങി തുടങ്ങിയതോടെ കേരളത്തില്‍ മഴ കനത്തു. കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്നലെ രാത്രി മുതല്‍ ശക്തമായ മഴയാണ്. കോട്ടയം ജില്ലയിലെ വൈക്കത്ത് ഇന്നലെ രാത്രിയുണ്ടായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം സംഭവിച്ചു. അമ്പതിലേറെ വീടുകള്‍ തകര്‍ന്നു.
വൈക്കം ക്ഷേത്രത്തിന്റെ ഊട്ടുപുരയും കലാപീഠവും തകര്‍ന്നു. നിരവധി പോസ്റ്റുകള്‍ ഒടിഞ്ഞുവീഴുകയും മരങ്ങള്‍ കടപുഴകി വീഴുകയും ചെയ്തു. വൈക്കത്തിന് സമീപമുള്ള പഞ്ചായത്തുകളിലും കാറ്റ് വന്‍ നാശം വിതച്ചു.വൈദ്യുതി ബന്ധം പൂര്‍ണ്ണമായും തകരാറിലായെന്നും റിപ്പോര്‍ട്ട് ഉണ്ട്.