തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മാറ്റമില്ല. ഈ മാസം 26ന് തന്നെ പരീക്ഷകൾ നടത്തും. ഈ മാസം 26 മുതൽ 30 വരെയാകും പരീക്ഷകൾ നടക്കുക. സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം കൊവിഡ് കേസുകൾ വർധിക്കുകയാണ്. ഈ അവസരത്തിൽ പരീക്ഷകൾ നടത്തുന്നതിൽ ആശങ്കകൾ ഉയർന്ന് വന്നിരുന്നു. ഇതിനു പിന്നാലെയാണ് പരീക്ഷകൾ മാറ്റിവയ്ച്ചുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നുവെങ്കിലും പരീക്ഷാ തിയതികളിൽ മാറ്റമില്ലെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

അതേസമയം, ക്ലാസുകൾ ജൂണ് ഒന്ന് മുതൽ തന്നെ തുടങ്ങാൻ തീരുമാനമായി. വിക്ടേഴ്സ് ചാനൽ വഴി ഓണ്‌ലൈനായി ആണ് ക്ലാസുകൾ നടത്തുക. എന്നാൽ രണ്ടു ലക്ഷത്തോളം വിദ്യാർത്ഥികൾക്ക് ഓൺലൈൻ ക്ലാസിനു സംവിധാമില്ലെന്ന് കണ്ടെത്തി. ഇവർക്കായി പ്രത്യേക സംവിധാനം ഏർപ്പെടുത്തുമെന്ന് കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് പറഞ്ഞു. സ്‌കൂളുകളിലോ വീടുകളിൽ തന്നെയോ ക്രമീകരണമുണ്ടാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here