രാജ്യത്ത് കോവിഡ് ലോക്ഡൗൺ മേയ് 31 വരെ നീട്ടി. പുതുക്കിയ ലോക്ഡൗൺ മാർഗരേഖ പ്രകാരം രാജ്യാന്തര–ആഭ്യന്തര വിമാന സർവീസുകൾക്കുള്ള വിലക്ക് തുടരും. മെട്രോ ട്രെയിൻ സർവീസുകൾക്കും മേയ് 31 വരെ വിലക്കുണ്ട്. ആളുകൾ കൂടിച്ചേരുന്ന ഒരു പരിപാടിയും അനുവദിക്കില്ല. 31 വരെ ഒരു വിദ്യാഭ്യാസ സ്ഥാപനവും തുറന്നു പ്രവർത്തിക്കരുതെന്നും മാർഗ നിർദേശത്തിൽ പറയുന്നു.

ADVERTISEMENT

സ്‌കൂള്‍, കോളേജുകള്‍, വിദ്യാഭ്യാസ-പരിശീലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല. ഓണ്‍ലൈന്‍-വിദൂര പഠനക്രമം തുടരും.

മെട്രോ റെയില്‍ സര്‍വീസുകള്‍ ഉണ്ടായിരിക്കില്ല

ഹോട്ടല്‍, റെസ്‌റ്റോറന്റുകള്‍, മറ്റ് ഹോസ്പിറ്റാലിറ്റി സേവനങ്ങള്‍ പ്രവര്‍ത്തിക്കുകയില്ല

രാത്രിയാത്രയ്ക്ക് കര്‍ശന നിയന്ത്രണം. രാത്രി ഏഴു മുതല്‍ രാവിലെ ഏഴു മണിവരെ അത്യാവശ്യ സര്‍വീസുകള്‍ക്ക് മാത്രമെ യാത്രയ്ക്ക് അനുമതി നല്‍കുകയുള്ളു

ചരക്ക് വാഹനങ്ങളുടേയും കാലി ചരക്ക് വാഹനങ്ങളുടേയും അന്തര്‍ സംസ്ഥാന യാത്ര അനുവദിക്കണം.

ആഭ്യന്തര-അന്താരാഷ്ട്ര വിമാന സര്‍വീസ് അനുവദിക്കില്ല

കണ്ടെയ്ന്‍മെന്റ് സോണില്‍ ആവശ്യസര്‍വീസുകള്‍ മാത്രം

പൊതുസമ്മേളനം അനുവദിക്കില്ല

അന്തര്‍ സംസ്ഥാന ബസ് സര്‍വീസ് നിബന്ധനകളോടെ( ഇരു സംസ്ഥാനങ്ങളുടെയും അനുമതി വേണം)

വിവാഹങ്ങള്‍ക്ക് 50ല്‍ അധികം ആളുകള്‍ പാടില്ല

COMMENT ON NEWS

Please enter your comment!
Please enter your name here