തൊടുപുഴ: ജലനിരപ്പ് പരമാവധി സംഭരണശേഷിയില്‍ എത്തിയതിനാല്‍ മലങ്കര അണക്കെട്ടിന്റെ മൂന്നു ഷട്ടറുകള്‍ തുറന്നു. 22 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. വേനല്‍ മഴ ശക്തിപ്രാപിക്കുകയും മൂലമറ്റം പവര്‍ഹൗസില്‍ വൈദ്യുതി ഉത്പാദനം വര്‍ധിപ്പിക്കുകയും ചെയ്തതോടെ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. ഇതോടെ അണക്കെട്ട് പരമാവധി സംഭരണശേഷിയായ 42 മീറ്ററിലെത്തി. ഘട്ടംഘട്ടമായാണ് ജലനിരപ്പ് താഴ്ത്തുന്നത്. തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും കൈവഴികളുടെയും തീരത്തുള്ളവര്‍ ജാഗ്രതപാലിക്കണമെന്ന് ജില്ലാ ഭരണ കൂടം മുന്നറിയിപ്പ് നല്കി.
Copyright © 2020 guruvayoorOnline.com. The GOL is not responsible for the content of external sites. Read about our approach to external linking.