ചേറ്റുവ : ചേറ്റുവ മഹല്ല് ജമാഅത് കമ്മിറ്റിക്ക് കൊട്ടിലിങ്ങൽ ബാബുവിന്റെ മേൽനോട്ടത്തിൽ അദ്ദേഹത്തിന്റെ ബിസിനസ്‌ സുഹൃത്തുക്കളും ചേർന്ന് സ്വരൂപിച്ച 500ൽ പരം ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. മഹല്ലിലെ തിരഞ്ഞെടുക്കപ്പെട്ട കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. അതിനോടനുബന്ധിച്ചു നടന്ന പ്രാർത്ഥന ചടങ്ങിൽ മഹല്ല് ഖത്തീബ് സലീം ഫൈസി അടിമാലിയുടെ പ്രത്യേക പ്രാർത്ഥന നടത്തുകയുമുണ്ടായി. മഹല്ല് പ്രസിഡന്റ് എം. എസ്സ് അബ്ദുറഹ്മാൻ ഹാജി, സെക്രട്ടറി സുബൈർ വലിയകത്ത്, കൊട്ടിലിങ്ങൽ ബാബു സി. കെ, അബ്ദു എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

ADVERTISEMENT

COMMENT ON NEWS

Please enter your comment!
Please enter your name here