കൊച്ചി: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഫേസ്ബുക്കിലൂടെ അപമാനിച്ച ഡിവൈഎഫ്ഐ പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. പുതുപ്പാടി പഞ്ചായത്തിലെ കൈതപ്പൊയിൽ സ്വദേശിയായ മനോജ് ആനോറമ്മൽ എന്ന വ്യക്തിക്കെതിരെയാണ് കേസെടുത്തത്.

ADVERTISEMENT

സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചതിനും ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം ഉണ്ടാക്കുന്നതിന് വേണ്ടി മനപൂർവ്വം ശ്രമിച്ചതിനുമാണ് കേസ്. ഇന്ത്യൻ ശിക്ഷാനിയമം 153, കേരള പൊലീസ് ആക്ട് 120 എ എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇയാൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.

COMMENT ON NEWS

Please enter your comment!
Please enter your name here