കൊറോണ വ്യാപാനം; തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ലോക്ക്ഡൗണ്‍ മെയ് 31 വരെ നീട്ടി. സ്കൂള്‍, കോളജ്, ആരാധനാലയങ്ങള്‍, തീയറ്ററുകള്‍, ബാറുകള്‍ എന്നിവ 31 വരെ അടഞ്ഞുകിടക്കും. എങ്കിലും ലോക്ക്ഡൗണില്‍ കൂടുതല്‍ ഇളവുകളുണ്ടാകും.
കോയമ്പത്തൂര്‍, സേലം, തിരുച്ചിറപ്പള്ളി, നീലഗിരി എന്നിവയുള്‍പ്പെടെ 25 ജില്ലകള്‍ക്ക് ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കും. അവശ്യസേവനങ്ങള്‍ക്കുള്ള യാത്ര പാസില്ലാതെ അനുവദിക്കും. നേരത്തെ മഹാരാഷ്ട്രയും പഞ്ചാബും ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനം എടുത്തിരുന്നു.